ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽ ക്കുന്ന സ്വകാര്യ രക്ത ബാങ്കുകൾ ക്കും ആശുപത്രികൾക്കും കേ ന്ദ്രം പൂട്ടിട്ടു. പ്രോസസിംഗ് ഫീ സായി 250 മുതൽ പരമാവധി 1550 രൂപ വരെ മാത്രമേ ഇനി വാങ്ങാനാകൂ.ഡ്രഗ്സ്കൺടോ ൾ ജനറൽ ഒഫ് ഇന്ത്യയുടേതാ ണ് ഉത്തരവ്.. പതിവായി രക്തം മാ റ്റാവുന്ന തലാസീമിയ, അരി വാൾ രോഗികളും സർജറിക്ക് വിധേയമാകുന്നവർക്കും വലി യ ആശ്വാസമാണ് ഈ നടപടി. പാക്ക് ചെയ്ത ചുവന്ന രക്താ ണുക്കളാണ് വിൽക്കുന്നതെങ്കി ൽ 1550 രൂപ ഈടാക്കാം. പ്ലാ സ്മയ്ക്കും പ്ലേറ്റ്ലെറ്റിനും ഒരു പായ്ക്കറ്റിന് 250-400 രൂപയേവാങ്ങാവൂ അമിത വില ഈടാക്കു ന്നില്ലെന്ന് സംസ്ഥാന ഡ്രഗ്‌സ് ക ൺട്രോളർ ഉറപ്പാക്കണം. പരാതികൾ അന്വേഷിച്ച് നടപടിയെടുക്ക ണം. രക്തത്തെ കച്ചവടച്ചരക്കായി കാണരുതെന്ന് കഴിഞ്ഞ വർഷം നിർദ്ദേശം നൽകിയെങ്കിലും ഫലംകാണാത്ത സാഹചര്യത്തിലാണ് വില നിശ്ചയിച്ചത്. സ്വകാര്യ സ്ഥാപനങ്ങൾ കോ മൺ ഗ്രൂപ്പിന് 2000 രൂപ മുതൽ 6000രൂപ വരെ ഈടാക്കുന്നുണ്ട്. അപൂർവ രക്തഗ്രൂപ്പാണെങ്കിൽ 10,000 രൂപ വരെ വാങ്ങും. പ്രോ സസിംഗ് ഫീസ് വേറെയും.