അങ്കമാലിയിലും പരിസരത്തും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.170 Kg കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂർപ്പിള്ളി സ്വദേശി വടക്കൻ വീട്ടിൽ ആൽബിൻ മാത്യുവിനെ അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആൽബിന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയത്.ആൽബിന് കഞ്ചാവ് എത്തിച്ച് നൽകിയ അങ്കമാലി പവിഴപൊങ്ങ് സ്വദേശി ഇഞ്ചക്കാടൻ വീട്ടിൽ സനിൽ ബാബുവിനായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെക്കുറിച്ച് വിവരം ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.