കുളപ്പുള്ളി ഐപിടിക്കു സമീപം വാഹനാപകടത്തിൽ പത്തോളം പേർക്ക് പരുക്ക്. ഇന്ന് വൈകീട്ട് ആറരയോടേയാണ് സംഭവം.പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം നടന്നത്. ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റവരെ തെട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു