National

രോഗികള്‍ക്ക് ഡോളോ കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി; അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി

Published

on

പനി പോലുള്ള രോഗങ്ങള്‍ക്ക് പതിവായി നിര്‍ദ്ദേശിക്കപ്പെടുന്ന ‘ഡോളോ-650’ ഗുളികയ്ക്ക് പ്രചാരണം നല്‍കാനും, വ്യാപകമായി കുറിച്ച് നല്‍കാനും ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് 1000 കോടിയുടെ നല്‍കിയതായി വിവരം.
മെഡിക്കല്‍ റെപ്പുമാരുടെ സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ സൗജന്യം നല്‍കുന്നതിന്‍റെ ഉത്തരവാദിത്തം കമ്പനികളുടേത് മാത്രമാക്കണമെന്ന്
ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍റ് സെയില്‍സ് റെപ്രസെന്‍റേറ്റീവ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരേഖ് ആണ് ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം കീഴ്വഴക്കങ്ങള്‍ ശരീരത്തില്‍ മരുന്ന് അധികമാകുന്നതിന് കാരണമാകുമെന്നും രോഗികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നും മരുന്ന് വില കയറ്റത്തിന് കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മരുന്നുകളുടെ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് ഏകീകൃത കോഡ് വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വിഷയം ഗൗരവമുള്ളതാണെന്നും 10 ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.’ഇത് കാതുകള്‍ക്ക് അത്ര സുഖകരമായ കാര്യമല്ല. കാരണം എനിക്ക് കൊവിഡ് ബാധിച്ചപ്പോള്‍ പോലും ഈ മരുന്നാണ് കഴിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഇത് ഗുരുതരമായ വിഷയമാണ്’- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വിശദമായ വാദം കേള്‍ക്കാനായി ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനായി സെപ്റ്റംബര്‍ 29 ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version