Kerala

വൈശാഖമാസത്തിലെ അവസാനത്തെ വ്യാഴാച്ച കണ്ണനെ കാണാൻ ആയിര കണക്കിന് ഭക്ത ജനങ്ങൾ.

Published

on

ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായ മാസമായത്തിനാൽ മാധവ മാസം എന്നും പറയപ്പെടുന്നു. ഈ മാസം മുഴുവൻ ലക്ഷ്മി ദേവിക്കൊപ്പം ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂരു ൾപ്പടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖമാസാചരണം. വൈശാഖമാസത്തിന്റെ അവസാനത്തെ വ്യഴാഴ്ച്ച ഭഗവാനെ കണ്ട് തൊഴുന്നതിനായി കേരളത്തിനകത്തും, പുറത്തു നിന്നുമായി നിരവധി ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയിരുന്നു. വൈശാഖമാസം മുഴുവൻ വ്രതം നോറ്റ് ഭാവാനെ ധ്യാനിക്കുന്നത് സർവ്വ വൈശ്വര്യ ദായകമാണെന്നാണ് വിശ്വാസം. എല്ലാ ശുഭ കാര്യങ്ങളുമാരംഭിക്കാൻ വൈശാഖമാസം ഉത്തമമായി കണക്കാക്കുന്നു. വൈശാഖമാസത്തിലുടനീളം കലിദോഷ നിവാരണമന്ത്രം ഒൻപതു തവണ ജപിച്ചാൽ മാലിന്യങ്ങൾ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും.. അതുകൊണ്ട് തന്നെ ഗുരുവായൂരിൽ ഭജനമിരിക്കാനും നിരവധി ഭക്ത രെത്തിയിരുന്നു. വിശേഷാൽ പൂജകളും, അഭിക്ഷേകങ്ങളും, നാപജ പങ്ങളും കൊണ്ട് ഏറെ ധന്യമായിരുന്നു വൈശാഖമാസാചരണം.

Trending

Exit mobile version