മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിനു തീപിടിച്ച് 11 പേർ മരിച്ചു.38 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഇന്നു പുലർച്ചെയാണ് സംഭവം. ഡീസലുമായി പോവുകയായിരുന്ന ട്രയിലർ ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിനു തീപിടിച്ചത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാചിലവും സർക്കാർ വഹിക്കും..മരണനിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.