ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തി. എക്സൈസും റെയിൽവെ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവിന് ഏകദേശം 12 ലക്ഷത്തോളം രൂപ വില വരുന്നതാണ്. ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.