ഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. 25 ലധികം പേര്‍ക്ക് പരിക്കേറ്റു. പൂനെ-റായ്ഗഡ് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ 4:30 നായിരുന്നു അപകടം. പൂനെയിലെ പിംപിള്‍ ഗുരവില്‍ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ‘റായ്ഗഡിലെ ഖോപോളി മേഖലയില്‍ ബസ് കൊക്കയില്‍ വീണുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും 25 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്’ റായ്ഗഡ് എസ്പി സോമനാഥ് ഗാര്‍ഗെ ഇന്ത്യ ടുഡേയോട് പറഞ്ഞു. അപകടവിവരം ലഭിച്ചയുടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.