Kerala

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ ലഭിക്കാതെ വലഞ്ഞ് 14,000 പേര്‍

Published

on

ജൂലൈ മാസത്തെ പെന്‍ഷന്‍ ഇനിയും കൊടുക്കാന്‍ നടപടി ആയിട്ടില്ല. സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നിട്ടും കെ.എസ്.ആര്‍.ടി.സി നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഓരോ ആറ് മാസം കൂടുമ്പോഴുമാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. സഹകരണവകുപ്പുമായുള്ള ധാരണാപത്രം പുതുക്കാത്തതിനെ തുടര്‍ന്നാണ് ഇത്രയധികം പേര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version