വടക്കാഞ്ചേരി; മഹാത്മാ അയ്യങ്കാളിയുടെ 159 മത് ജയന്തി വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മങ്കര വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പർച്ചനയും തുടർന്നു അനുസ്മരണ യോഗവും നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്തംഗം ജയൻ മംഗലം ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രെസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ആർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ ഉദയഭാനു, പി. എം സുധീഷ് ,സി.യൂ അജോഷ് ,രാജൻ ഇല്ലത്ത് ,കെ.കെ അനിഷ് എന്നിവർ പ്രസംഗിച്ചു.