പുതുവര്‍ഷത്തില്‍ പുത്തനുണര്‍വോടെ കെ.എസ്.ആര്‍.ടി.സി. ഇലക്‌ട്രിക് ബസ്സുകൾ ഉള്‍പ്പെടെ രണ്ടായിരത്തോളം പുതിയ ബസ്സുകൾ നിരത്തിലിറക്കാന്‍ പോകുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കെ.എസ്.ആര്‍.ടി.സിക്ക് 2022 വെല്ലുവിളികളുടെ വര്‍ഷമായിരുന്നു. കോവിഡില്‍ നിന്ന് കരകയറി വരുന്നതിനിടെ ഡീസല്‍ പ്രതിസന്ധി തിരിച്ചടിയായി. 12 വര്‍ഷത്തിനു ശേഷം ശമ്പള പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമായെങ്കിലും ശമ്പളം സമയത്ത് കൊടുക്കാനാകാതെ ജീവനക്കാരുടെ സമരവും പണിമുടക്കും നേരിടേണ്ടി വന്നു. ദീര്‍ഘദൂര സര്‍വീസിനുള്ള സ്വിഫ്റ്റ് കമ്പനിയും ഗ്രാമവണ്ടി സര്‍വീസ് തുടങ്ങാനായതും നേട്ടമായി. 614 ഇലക്‌ട്രിക് ബസുള്‍പ്പെടെ കിഫ്ബി ഫണ്ടിലൂടെ 1783 ബസുകള്‍ 2023ല്‍ വാങ്ങും. സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി 120 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലറിനായി അടുത്ത നാലു മാസം കൊണ്ടെത്തും. ജീവനക്കാരുടെ മോശം പെരുമാറ്റം കാരണമുണ്ടായ പ്രശ്‌നങ്ങള്‍ ഈ വര്‍ഷം കെ.എസ്.ആര്‍.ടി.സിയെ പലപ്പോഴും വെട്ടിലാക്കി. കോടതി കയറിയ ശമ്ബള പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. ഡിസംബറിലെ ശമ്ബളം അടുത്ത മാസം അഞ്ചിന് കിട്ടുമോയെന്ന് ഉറപ്പിക്കാനുമായിട്ടില്ല.