തുർക്കിയിലെ കഹറാമൻമറാഷിൽ രക്ഷപ്പെട്ടവരിൽ 2 മലയാളികളും..മുന്നറിയിപ്പ് സൈറണു പിന്നാലെ പുറത്തേക്കോടിയതാണ് വിദ്യാർഥിയായ അജ്മലിനും വ്യവസായിയായ ഫാറൂഖിനും രക്ഷയായത്. ഇസ്തംബുളിൽ ഗവേഷണ വിദ്യാർഥിയും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് അസീറാണ് രക്ഷപ്പെട്ടത് ഭൂകമ്പമേഖലയിൽ സൗജന്യ വിമാന സർവീസുണ്ട്. ഫാറൂഖ് ഇന്നലെ ഇസ്തംബുളിൽ എത്തി. അജ്മലിനു ടിക്കറ്റ് ഞായറാഴ്ചത്തേക്കാണ്. ഇരുവരും അസീറിന്റെ വീട്ടിൽ താമസിക്കും. ഭൂകമ്പം നേരിടാൻ രാജ്യം തയാറെടുത്തിരുന്നതായി അസീർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡിസംബറിൽ മോക്ഡ്രില്ലുകളുണ്ടായിരുന്നു.