തൃശൂർ വടക്കേകാടിൽ അച്ഛൻ്റെ സുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഘം ചെയ്തു. +2 വിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് അച്ഛൻ്റെ സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഘം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ ചൈൽഡ് ലൈൻ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഉടൻ തന്നെ പോലീസ് കേസെടുക്കുകയായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 2 പേർ കൂടി പോലീസിൻ്റെ പിടിയിലാകാനുണ്ട്.രണ്ട് മാസം മുമ്പ് വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിനിടെ അധ്യാപികയോട് കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. പലതവണയായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പൊന്നാനി സ്വദേശി ആണ് അറസ്റ്റിലായത്.പ്രതികളായ മറ്റ് രണ്ട് പേർക്കായി അന്വേഷണം തുടങ്ങിയതായി വടക്കേകാട് പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ കഞ്ചാവ് വിൽപ്പനക്ക് പോലീസ് പിടിയിലായിരുന്നു.