ദേശീയപാത തൃശ്ശൂര്‍ ആമ്പല്ലൂരില്‍ ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന 20 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ 3.30നായിരുന്നു കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന്, പുതുക്കാട് പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. പുതുക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.