പന്നിമാംസം കഴിച്ചവർ ആശങ്കപ്പെടേണ്ടതില്ല. മ്യഗങ്ങൾക്കാണ് രോഗം പടരാൻ സാധ്യത കൂടുതലെന്ന് അധികൃതർ പറഞ്ഞു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത് 208 പന്നികൾക്കായിരുന്നു. ചേർപ്പ് എട്ടുമനയിലെ വിവിധ ഫാമുകളിലെ 208 പന്നികളെ കൊന്നു. സ്വകാര്യ വ്യക്തിയുടെ ഫാമിലെ 30 പന്നികളെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മറ്റൊരു ഫാമിലെ 178 പന്നികളെയുമാണ്.കൊന്നത്. വിദഗ്ധരായ പതിനഞ്ചംഗ സംഘമാണ് ഫാമുകളിൽ എത്തിയത്. ഇലക്ട്രിക് ഗൺ ഉപയോഗിച്ചാണ് പന്നികളെ കൊന്നെടുക്കിയത്. ശാസ്ത്രിയമായി മറവ് ചെയ്തു. എട്ടു മനയിലെ സ്വകാര്യ ഫാമിൽ ചത്ത പന്നികളുടെ സാംപിൾ ഭോപ്പാലിലെ ലാബിൽ പരിശേധിച്ച ശേഷമാണ് പന്നിപ്പനി സ്ഥിരികരിച്ചത്. പന്നികൾക്ക് തീറ്റയായി നൽകുന്ന ഹോട്ടൽ മാലിന്യത്തിൽ നിന്ന് പന്നിപ്പനിരോഗം പിടിപ്പെടാൻ സാധ്യതയേറിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പന്നിമാംസം കഴിച്ചവരും ജനങ്ങളും ആശങ്കപ്പെടേണ്ടതില്ലെന്നും മ്യഗങ്ങൾക്കാണ് രോഗം പടരാൻ സാധ്യത കൂടുതലെന്നും അധികൃതർ പറഞ്ഞു.