Malayalam news

ക്രിസ്മസിന് മലയാളികള്‍ കുടിച്ചത് 229.80 കോടി രൂപയുടെ മദ്യം; ഒന്നാം സ്ഥാനത്ത് കൊല്ലം

Published

on

ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മ​ദ്യവിൽപ്പന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തിയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത്. 215.49 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ വിൽപ്പന നടത്തിയിരുന്നത്.മദ്യ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് റം ആണ്. 89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ വിറ്റത് 90.03 കോടി രൂപയുടെ മദ്യവും.വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ട്ലറ്റാണ്. 68.48 ലക്ഷം രൂപയുടെ മ​ദ്യമാണ് ഇവിടെ വിറ്റത്. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വിൽപ്പന 61.49 ലക്ഷം. ബവ്റിജസ് കോർപറേഷന് 267 ഔട്ട്ലറ്റുകളാണുളളത്. 175 പുതിയ ഔട്ട്ലറ്റുകൾ തിരക്ക് കുറക്കാനായി ആരംഭിക്കാനും വിവിധ കാരണങ്ങളാൽ മുമ്പ് പൂട്ടിപോയ 68 ഔട്ട്ലറ്റുകൾ പ്രവർത്തനം ആരംഭിക്കാനും ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചിരുന്നു. ഇതിനായി പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. പ്രാദേശിക എതിർപ്പുകൾ കാരണം ഷോപ്പുകൾ തുടങ്ങാനായി ബുദ്ധിമുട്ടുകൾ നേരിടുന്നതായും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version