Kerala

മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Published

on

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു.കൊച്ചിയില്‍ ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയില്‍ 32 വാഹനങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. രണ്ട് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇവരെ പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എത്തിച്ചു. മദ്യപിച്ചു വാഹന മോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയതായി കൊച്ചി ഡിസിപി എസ് ശശിധരന്‍ വ്യക്തമാക്കി.

Trending

Exit mobile version