പാലക്കാട് കണ്ണന്നൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന ലോറി കോയമ്പത്തൂരിൽ നിന്നും ചേർത്തലയിലേക്ക് പോകുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കണ്ണന്നൂർ സിഗ്നൽ പിന്നിട്ട് അമിത വേഗതയിലെത്തിയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകിലുണ്ടായിരുന്ന കണ്ടെയ്‌നർ ലോറി ഇടിച്ചതോടെ ഡിവൈഡർ മറികടന്ന് എതിർദിശയിലെത്തിയ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് നില ഗുരുതരമല്ല.