കഴിഞ്ഞ വെള്ളിയാഴ്ച ചേറ്റുവ ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിന് പോയ കൂരിക്കുഴി സ്വദേശി സതീശന്‍റെ ഉടമസ്ഥതയിലുള്ള സുദർശനം എന്ന ബോട്ടും തൊഴിലാളികളുമാണ് കടലിൽ നാട്ടികയിൽ നിന്ന് 15 നോട്ടിക് മൈൽ അകലെ എഞ്ചിൻ തകരാറിലായി കുടുങ്ങിയത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസി.ഡയറക്ടർ പി.പി ജയന്തിയുടെ നിർദേശപ്രകാരം ഫിഷറീസ് റെസ്ക്യു ബോട്ട് ഏഴ് മണിക്കൂർ നടത്തിയ കഠിന ശ്രമത്തിനോടുവിലാണ് തൊഴിലാളികളേയും വള്ളവും കരക്കെത്തിച്ചത്.