തിരുവനന്തപുരം: റോഡില്‍ നിയമം ലംഘിക്കുന്ന കെ എസ് ആര്‍ ടി സി ബസ് ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരെയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. റോഡില്‍ ഒരു ജീവന്‍പോലും പൊലിയരുതെന്ന ദൃഢനിശ്ചയത്തോടെയാണു സര്‍ക്കാരും ഗതാഗത വകുപ്പും നീങ്ങുന്നതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പ് സെന്‍ട്രല്‍ സോണ്‍ 1, 2 ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.