45-ാമത് തൃശൂർ ജില്ല ഖോ ഖോ സീനിയർ പുരുഷ – വനിത മത്സരങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ജെയ്സൺ പൊറ്റക്കാട്ടിൽ ഉത്ഘാടനം ചെയ്തു. ജില്ലാ ഖോ-ഖോ അസോസിയേഷൻ പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അധ്യക്ഷത വഹിച്ചു. കോളേജ് കായിക വിഭാഗം മേധാവി Dr. ബി ൻ്റു ടി. കല്യാൺ അസോസിയേഷൻ സെക്രട്ടറി വി.സി.വിനോദ്. ജോയിന്റ് സെക്രട്ടറി സി.എഫ്.യേശുദാസ് . ഷൈനി ജോർജ് , ജാവിയോ ജോസ് , പി.എസ്.മിഥുൻ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനവും, വ്യാസാ.എൻ.എസ്.എസ് കോളേജ് രണ്ടാം സ്ഥാനവും, ക്രൈസ്റ്റ് കോളേജ് ബി. ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പുത്തൂർ മോണിംഗ് സ്റ്റാർ അക്കാദമി ഒന്നാം സ്ഥാനവും ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും ഹോളിഗ്രേസ് മാള മൂന്നാം സ്ഥാനവും നേടി. വിജയി കൾക്കുള്ള സമ്മാനദാനം ക്രൈസ്റ്റ് കോളേജ് കായിക അധ്യാപകൻ Dr. അനൂപ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.