Malayalam news

വയലാര്‍ രാമവര്‍മ ഓര്‍മയായിട്ട് 47 വര്‍ഷം.

Published

on

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ ഓര്‍മയായിട്ട് 47 വര്‍ഷം. കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്.സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകൾ വയലാർ തന്റെ തൂലികയിലൂടെ പകർത്തിയപ്പോൾ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി. ഇതിഹാസങ്ങളും പുരാണങ്ങളും വയലാറിന്റെ രചനകളിലൂടെ പുനർജനിച്ചപ്പോൾ കഥാപാത്രങ്ങൾക്ക് അഴകും മിഴിവും ഏറി.മലയാളിക്ക് മറക്കാനാകാത്ത പാട്ടുകളിൽ ഏറെയും വയലാറിന്‍റെ തൂലികയിൽ പിറന്നതാണ്. ആ പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകൾ.ഇരുപതിലേറെ സംഗീത സംവിധായകര്‍ക്ക് വേണ്ടി വയലാര്‍ ഗാനങ്ങള്‍ എഴുതി. നാടകമാകട്ടെ, സിനിമയാകട്ടെ.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിപ്ലവഗാനങ്ങള്‍ സമ്മാനിച്ചത് വയലാറാണ്.ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്തു വയലാര്‍. വിടവാങ്ങി നാലര പതിറ്റാണ്ടുകള്‍ക്കിപ്പുറവും കവിയുടെ സർഗസംഗീതത്തിന് മരണമില്ല. ആ കവിതകളും വിപ്ലവഗാനങ്ങളും പാട്ടുകളും ഇനിയും തലമുറകള്‍ പാടിനടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version