രാമായണ മാസാരംഭ ദിനത്തില്‍ ശ്രീ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണ കിണ്ടി. മുക്കാല്‍ കിലോഗ്രാം തൂക്കമുള്ള തങ്ക കിണ്ടിയാണ് സമര്‍പ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമര്‍പ്പണമാണിത്. 96.5 പവന്‍ തൂക്കം വരും സ്വര്‍ണ കിണ്ടിക്ക്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായി. 770 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിണ്ടിക്ക് എകദേശം 53 ലക്ഷം രൂപ വില വരും.