റിലയന്‍സ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മാത്രണ് ആദ്യഘട്ടത്തില്‍ 5ജി ലഭിക്കുക. കൊച്ചിയില്‍ ഇന്ന് മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് സേവനം ഉദ്ഘാടനം ചെയ്യന്നത്. കൊച്ചിയില്‍ 130ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേരളത്തില്‍ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്. ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു രാജ്യത്ത് 5ജി സേവനം അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ എട്ട് പ്രധാന നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമായിരുന്നതെങ്കില്‍ നവംബര്‍ അവസാനത്തോടെ കൂടുതല്‍ നഗരങ്ങളിലേക്ക് മൊബൈല്‍ സേവന ദാതാക്കള്‍ 5ജി സേവനം വ്യാപിപ്പിച്ചു.