Malayalam news

61 മത് സംസ്ഥാന സ്ക്കൂൾ കലോൽസവം; സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട്ടെത്തും

Published

on

61-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും. പത്തു മണിക്ക് രജിസ്ട്രേഷൻ തുടങ്ങും. റോഡ് ഷോ, വിളംബര ജാഥ എന്നിവയും ഇന്ന് നടക്കും. അതേസമയം കലോത്സവത്തിനെത്തുന്ന കുട്ടികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയകളുടെ സ്കൂൾ പ്രവർത്തനത്തിന് തടയിടാൻ കോഴിക്കോട് സിറ്റി പോലീസ്. മുഴുവൻ സമയ നിരീക്ഷണം ഉൾപ്പടേ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. രണ്ടായിരം പൊലീസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുന്നത്. 15 ഡിവൈഎസ്പിമാർ, 30 സിഐമാർ, സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ. ഇവർക്ക് പുറമെ ലഹരിവേട്ടയിൽ പരിശീലനം സ്കൂൾ നേടിയ കലോത്സവം ആസ്വദിക്കാൻ നഗര സുരക്ഷിതമായി പോലീസിൻറെ കാവലും റെഡിയായി കഴിഞ്ഞു. കുട്ടികൾ കൂടുതൽ സമയം ഇടങ്ങൾ പൂർണ്ണമായും ചെലവഴിക്കുന്ന സിസിടിവി നിരീക്ഷത്തിലാക്കാനാണ് പോലീസിൻ്റെ തീരുമാനം. വേദികൾ എളുപ്പത്തിൽ കണ്ടെത്താൻ ക്യൂ ആർ കോഡ് സംവിധാനം സൈബർ പോലീസ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. കലോത്സവ വേദികൾക്ക് മുന്നിലെ റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ബീച്ചിലും ഗ്രൗണ്ടിലുമാണ്പാർക്കിങ് അനുവദിക്കുക. പൊതുവേ ഗതാഗത കുരുക്കിൽ വലയുന്ന നഗരത്തിൽ ട്രാഫിക് നിയന്ത്രണം പോലീസിന് വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version