തുടര്‍ച്ചയായി അവധി ദിനങ്ങള്‍ എത്തിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കും റെക്കോര്‍ഡ് വരുമാനവും.
തിങ്കളാഴ്ച മാത്രം 75.10 ലക്ഷം രൂപയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന് വിവിധ വഴിപാടുകളിലൂടെ ലഭിച്ചത്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വന്നതോടെ അതിരാവിലെ മുതല്‍ രാത്രി വരെ ദര്‍ശനത്തിനായി വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച മൂന്ന് വിവാഹങ്ങള്‍ മാത്രമാണ് നടന്നത്. ക്ഷേത്രത്തില്‍ 722 കുട്ടികള്‍ക്ക് ചോറൂണ് നടത്തി. 1,484 പേര്‍ 1,000 രൂപയുടെ വഴിപാടും 132 പേര്‍ 4,500 രൂപയുടെ വഴിപാടും നടത്തിയതായി അധികൃതര്‍ പറഞ്ഞു.
ഈ വിഭാഗത്തില്‍ മാത്രം 20.78 ലക്ഷം രൂപ ലഭിച്ചു. 25.50 ലക്ഷം രൂപയുടെ തുലാഭാരം, 7.16 ലക്ഷം രൂപയുടെ പാല്‍പ്പായസം, 3.17 ലക്ഷം രൂപയുടെ നെയ്യ് പായസം, ഒരു ലക്ഷം രൂപയുടെ വെണ്ണ നിവേദ്യം എന്നിവയും ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നടത്തി. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വഴിപാടും റെക്കോര്‍ഡിലേക്ക് കടക്കുകയാണ്.