സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ടൗൺഹാളിൽ “നവോത്ഥാന പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. മലയാളം സർവകലശാല എഴുത്തച്ഛൻ പാഠശാല തിരൂർ ഡയറക്ടർ അനിൽ ചേലമ്പ്ര സെമിനാർ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ .എം സതീശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവീസ് മാസ്റ്റർ, മുൻ എം.എൽ.എ കെ.യു അരുണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ച സെമിനാറിന് എൽ ഡി എഫ് മണ്ഡലം കൺവീനർ ഉല്ലാസ് കളക്കാട്ട് സ്വാഗതവും, സി.പി.ഐ എം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ നന്ദിയും പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ ഡേവീസ് കോക്കാട്ട് ബിജു ആന്‍റണി ഗിരീഷ് മണപ്പെട്ടി എന്നിവർ സംസാരിച്ചു.