75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന ഗാന്ധി മരം നടൽ വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്സ് പ്രമോദ് പേരതൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എ.വി വിജന, സ്റ്റാഫ് സെക്രട്ടറി ശ്രീവത്സൻ, സ്റ്റുഡൻ്റ് പോലീസ് കോ-ഓർഡിനേറ്റർ ബൈജു തുടങ്ങിയവർ പങ്കെടുത്തു.