കുമ്പളങ്ങാട് എൻ എസ് എസ് ബി ബി എൽ പി സ്കൂളിൽ 76 -ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ബേബി ടീച്ചർ പതാക ഉയർത്തി വാർഡ് കൗൺസിലർ ശ്രീമതി കവിതാകൃഷ്ണനുണ്ണി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി . സ്വാതന്ത്ര്യദിന റാലി നടത്തി തുടർന്ന് നടന്ന സാംസ്കാരിക പരിപാടികൾ പിടിഎ പ്രസിഡന്‍റ് രാമദാസന്‍റെ അധ്യക്ഷതയിൽ തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രീത ടീച്ചർ, ധന്യ ടീച്ചർ , ക്രിസ്റ്റിമോൾ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും പായസവിതരണവും നടന്നു.