മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന് തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ലക്നൗ–രാമേശ്വരം ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. നിര്‍ത്തിയിട്ട ട്രെയിനുള്ളില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.