വീട്ടുജോലിക്ക് കൊണ്ടുവന്ന ബിഹാർ സ്വദേശിനിയായ 13 വയസ്സുകാരിക്ക് ക്രൂരമർദനം. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ലാറ്റിലാണ് സംഭവം. ബെൽറ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊളളിച്ചുവെന്നുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് അലിഗഡ് സ്വദേശികളായ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മിർസ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തു.നാലു മാസമായി കുട്ടിയെ ഫ്ലാറ്റിൽ ജോലിക്കു നിർത്തിയിരിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതായി ഫ്ലാറ്റിലെ അയൽവാസികളാണ് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടത്. തുടർന്ന് അധികൃതരെത്തി പരിശോധിച്ച ശേഷം കുട്ടിയെ വെള്ളിമാടുകുന്നിലെ ബാലികാസദനത്തിലേക്കു മാറ്റി.