മതപഠനത്തിനെത്തിയ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിലായി. തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി ബഷീര്‍ സഖാഫി ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന്, ഒളിവില്‍ പോയ ബഷീര്‍ സഖാഫിയെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു പോലീസ്.