കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം . ജയിന്‍റ് വീലില്‍ ബന്ധിപ്പിച്ചിട്ടുള്ള ഇരുമ്പുദണ്ഡില്‍ തലമുടി കുരുങ്ങി ബെംഗളൂരു നിവാസിയായ ശ്രീവിദ്യയുടെ (14) മുടിയാണ് തലയോട്ടിയില്‍ നിന്ന് അറ്റുപോന്നത്. അപകടം സംഭവിക്കുമ്പോള്‍ ജയിന്‍റ് വീലിന് സമീപം കളിക്കുകയായിരുന്നു പെണ്‍കുട്ടി.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ പോലീസില്‍ പരാതി നൽകി . ജയിന്‍റ് വീലില്‍ തലമുടി കുരുങ്ങിയതിനെ തുടര്‍ന്ന് ശ്രീവിദ്യ വേദന കൊണ്ട് അലമുറയിട്ടുവെന്നും തലയോട്ടിയില്‍ നിന്ന് തലമുടി അറ്റുവന്നിട്ടും
സംഘാടകര്‍ മെഷീന്‍ നിര്‍ത്താന്‍ തയ്യാറായില്ലെന്നും അവര്‍ പരാതിയില്‍ പറയുന്നു . എന്നാല്‍ യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സംഘാടകരുടെ വിശദീകരണം….