ഉത്തർ പ്രദേശിലെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരി കൊല്ലപ്പെട്ടു. ഉത്ഖനനത്തിനിടെ തുടർന്നായിരുന്നു അപകടം. ഉത്ഖനനത്തെ തുടർന്ന് 6 വീടുകളും ഒരു ക്ഷേത്രവും തകർന്നു. ഈ കെട്ടിടങ്ങൾക്കിടയിൽ പെട്ട് കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.കെട്ടിടാവശിഷ്ടങ്ങളിൽ മൂന്ന് പേരാണ് കുടുങ്ങിയത്. വിവേക് കുമാർ, പെണ്മക്കളായ വിദേഹി (5), രുസാലി (4) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രുസാലി മരണപ്പെട്ടു.