Crime

ഫ്രിഡ്ജിനുള്ളില്‍ 50കാരന്‍റെ മൃതദേഹം കണ്ടെത്തി

Published

on

ഡല്‍ഹിയിലെ സീലംപൂരില്‍ ഫ്രിഡ്ജിനുള്ളില്‍ 50കാരന്‍റെ മൃതദേഹം കണ്ടെത്തി. ഗൗതംപുരിയില്‍ താമസിക്കുന്ന സാക്കിര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സാക്കിറിനെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുവായ ഒരു യുവതിയാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളില്‍ കുത്തിനിറച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കൊലപാതകത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version