മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 176 ഗ്രാം സ്വര്‍ണവുമായി 60കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. നാല് ക്യാപ്സ്യൂളുകളിലാക്കിയ സ്വര്‍ണമിശ്രിതവുമായാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ കേരളത്തിലെത്തിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാനാണ് പിടിയിലായത്.
കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. യുവാക്കളെയും മധ്യവയസ്കരെയും കാരിയര്‍മാരാക്കുന്ന പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി വയോധികരെ സ്വര്‍ണക്കടത്തിന് ഉപയോഗിക്കാനുള്ള നീക്കമാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ നടത്തുന്നത്.