കൊച്ചി മരടിൽ 76 കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
മംഗലപ്പിള്ളിൽ ശാരദയാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒറ്റയ്ക്കായിരുന്നു ശാരദയുടെ താമസം. തറവാട് വീടിന് സമീപത്തായിരുന്നു മകനും കുടുംബവും താമസിച്ചിരുന്നത്.