പഴയന്നൂര്‍ പൊറ്റ പട്ടിയത്തുകുന്ന് അംഗന്‍വാടിക്ക് സമീപം ഷാഹുല്‍ ഹമീദിന്റെയും ആഷിഫയുടെയും മകള്‍ ലിബ ആണ് മരിച്ചത്. തൊട്ടിലില്‍ ഉറങ്ങിക്കൊണ്ടിരുന്ന കുട്ടി എഴുന്നേറ്റപ്പോള്‍ നിലത്തേക്ക് വീണാണ് അപകടം ഉണ്ടായിരിക്കുന്നത്. ഉടനെ പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായി മാറിയ സംഭവം നടക്കുന്നത് ചൊവ്വാഴ്ച വൈകീട്ട് 6.30യോടെയാണ് . ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാഹുല്‍ ഹമീദ്.