ACCIDENT

കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിൻ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം തന്നെ മരിച്ചു.സി​ഗ്നലിൽ ബൈക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സി​ഗ്നൽ മാറിയതോടെ പിന്നിൽ നിന്നെത്തിയ പ്രൈവറ്റ് ബസ് വളരെ അലക്ഷ്യമായി ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ആന്റണിയുടെ ദേഹത്തുകൂടിയാണ് ബസിന്റെ മുൻ ചക്രം കയറിയിറങ്ങിയത്. .

Trending

Exit mobile version