കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. തലപ്പുഴ 44-ൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.കാറിൽനിന്ന് തീ ഉയർന്നതോടെ സമീപത്ത് റോഡ് നിർമാണത്തിനെത്തിയ ടാങ്കർ ലോറിയിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപടരുകയും കാർ പൂർണമായും കത്തി നശിക്കുകയുമായിരുന്നു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. രണ്ടുദിവസം മുൻപും തലപ്പുഴയിൽ കാറിന് തീപിടിച്ചിരുന്നു.