ഇന്ന് ഉച്ചക്ക് 2 മണിയോടെ വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ സ്റ്റേനോ റൂo പരിസരത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വിവരം അറിയിച്ചതിനേത്തുടർന്ന് വരവൂരിലുള്ള പാമ്പ്പിടുത്തക്കാരനായ സുബ്രഹ്മണ്യൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.