വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ 9:30 നാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽ നിന്നും എരുമപെട്ടിയിൽ നിന്നും എത്തിയ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ അനുഭവപ്പെട്ടതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിന്റെ മുൻഭാഗം ഭാഗികമായി തകർന്ന നിലയിലാണ്.