Local

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്ക്‌ തലത്തിൽ സമാപനയോഗം നടത്തി

Published

on

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക്‌ പഞ്ചായത്ത്‌ പട്ടികജാതി വികസനവകുപ്പിൻ്റേയും നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലോക്ക്‌ തലത്തിൽ സമാപനയോഗം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സി വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ശ്രീജ, ബ്ലോക്ക്‌ മെമ്പർ ബിജുകൃഷ്ണൻ, ബിഡിഒ എം. ഹരിദാസ്, ജോയിന്റ് ബിഡിഒ അജയ്‌ഘോഷ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി ജി ദീപുപ്രസാദ്, പട്ടികജാതി വികസന ഓഫീസർ സി വി. ശ്രീജ എന്നിവർ സംസാരിച്ചു.
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും കൂടി 45 പേർക്ക് ഭൂരഹിതപുനരധിവാസപദ്ധതി പ്രകാരമുള്ള ഭൂമിയുടെ ആധാരം വിതരണം ചെയ്യുകയും, പഠനമുറി ആനുകൂല്യവിതരണ ധനസഹായ വിതരണവും ചടങ്ങിൽ വച്ച് നടന്നു. തുടർന്ന് രതീഷ് വരവൂർ അവതരിപ്പിച്ച ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള മോണോ ആക്റ്റ് അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version