പഴയന്നൂർ കോടത്തൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ കറവപശുവിന് പരുക്ക്. ക്ഷീര കർഷകനായ കോടത്തൂർ കാട്ടിൽ വീട്ടിൽ ജനാർദ്ധനൻ (65) ന്‍റെ വീടിനോട് ചേർന്ന പറമ്പിൽ മേയാൻ വിട്ട കറവ പശുവിന്‍റെ മുഖത്ത് മൂന്നിടത്താണ് കടിയേറ്റത്. ഉടൻ തന്നെ മൃഗ ഡോക്ടറെ വിവരം അറിയിച്ചു. ഡോക്ടർ എത്തി പശുവിന് വാക്സിനേഷൻ നൽകി. മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.