കൊല്ലം ഓച്ചിറയിൽ വീടിന്റെ മുറ്റത്ത് വിള്ളൽ. ഒരു സെന്റിമീറ്റർ വീതിയിലാണ് വിള്ളൽ രൂപപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.ഓച്ചിറ ചങ്ങൻകുളങ്ങര ഏണിക്കാട്ട് കിഴക്കതിൽ തങ്കമണിയമ്മയുടെ വീടിന് മുന്നിലാണ് വിള്ളൽ കാണപ്പെട്ടത്. വൈകീട്ട് തങ്കമണിയമ്മ വീടിന് മുന്നിൽ നിൽക്കുമ്പോൾ വീടിന്റെ മേൽക്കൂര കുലുങ്ങുകയും ഒപ്പം ശബ്ദമുണ്ടാവുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ മുറ്റമടിക്കാൻ വന്നപ്പോഴാണ് വീടിന്റെ പുറത്ത് പരിശോധിച്ചപ്പോഴാണ് വീടിന്റെ മുൻവശത്ത് വിള്ളൽ രൂപപ്പെട്ടതായി കണ്ടത്.ഉടൻ പഞ്ചായത്ത് ഓഫിസിൽ അറിയിക്കുകയും റവന്യു ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ചെയ്തു. ഇനി ജിയോളജി വകുപ്പ് അധികൃതരെത്തി പരിശോധന നടത്തും.