കേന്ദ്രസർക്കാരിന്റെ ജനദ്രോഹ വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ എജീസ് ഓഫീസിനു മുന്നിൽ ധർണ്ണയും പ്രതിഷേധ മാർച്ചും നടത്തി. ‘സ്വാമിനാഥൻ കമ്മീഷൻ നടപ്പിലാക്കുക ,കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, കേരളത്തിലെ നാണ്യവിള കർഷകരെ സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിസൻ ജനത ( എസ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ജനതദൾ ( എസ് ) മുൻ ജില്ലാ പ്രസിഡണ്ട് പി. ടി അഷറഫ് ഉൽഘാടനം ചെയ്തു. ശിവദാസൻ കെ .ആർ അദ്ധ്യക്ഷത വഹിച്ചു. ജോസ് പൈനാടത്ത് , ഐ .എ റപ്പായി , പി.എസ് ഇക്ബാൽ, പ്രകാശൻ മാസ്റ്റർ, അരവിന്ദ ഷൻ പി .എസ് , എൻ .വി രമേഷ് കുമാർ , ടി.എം അശോകൻ, എ.എസ് തങ്കപ്പൻ, പ്രെഫ ടി.കെ ഡേവിഡ്, പ്രദീപ് വി.വി തുടങ്ങിയവർ സംസാരിച്ചു