Local

വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധ സംഗമം നടന്നു

Published

on

വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച കൊണ്ടാഴി എ. എൽ. പി. എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തു ജീവനക്കാരുടെ പ്രതിഷേധ സംഗമം നടന്നു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായ യോഗം കേരള എൻ. ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി വരദൻ ഉത്ഘാടനം ചെയ്തു. കെ ജി ഒ എ ഏരിയ ജോയിന്റ് സെക്രട്ടറി സാന്റോ സെബാസ്റ്റ്യൻ .എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ്‌ വി. ജയകുമാർ, എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം എൻ പി.ലിസി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version