FSETO തെക്കുംകര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. മച്ചാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ്. ടി വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ. സേതുക്കുട്ടി അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു കൃഷ്ണൻ ,കെ. ജി. ഒ. എ സംസ്ഥാന കമ്മിറ്റിയംഗം ടി.ഷാലി, കെ. എസ് .ടി. എ ജില്ലാ വൈസ് പ്രസിഡൻ്റ് കെ. പ്രമോദ്, പെൻഷനേഴ്സ് യൂണിയൻ നേതാവ് തോമസ് മാത്യു, കെ .എസ്.ടി. എ ജില്ലാ നേതാക്കളായ ബിബിൻ പി ജോസഫ്, കെ. സി .സജൻ, എം.എൻ. ബെർജിലാൽ, എം.ബി സന്ദീപ്, ടി.എസ്.ഉണ്ണികൃഷ്ണൻഎന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.