സൊസൈറ്റി ഓഫ് സെന്റ് വിൻസൻ ഡി പോൾ വേലൂർ ഏരിയ കൗൺസിലിന്റെ 54ാം വാർഷികവും, കുടുംബ സംഗമവും , മെറിറ്റ് ഡെയും മുണ്ടത്തിക്കോട് ക്രിസ്തുരാജ ദൈവാലയത്തിൽ വെച്ച് ആഘോഷിച്ചു. വിൻസൻഷ്യൻ അംഗങ്ങളിൽ ഏറ്റവും സീനിയറായ ജോബ് എരനെല്ലൂർ പതാക ഉയർത്തി. തൃശൂർ സെൻ ട്രൽ കൗൺസിൽ പ്രസിഡണ്ട് ജോസ് ജെ. മഞ്ഞളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വേലൂർ ഫൊറോന പള്ളി വികാരി റവ.ഫാ: ഡേവീസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. മുണ്ടത്തിക്കോട് പള്ളി വികാരി റവ.ഫാ. ജാക്സൺ ചാലക്കൽ അനുഗൃഹ പ്രഭാഷണം നടത്തി. വിൻസൻഷ്യൻ അംഗങളുടെ വിവാഹത്തിന്റെ 50, 25: വർഷത്തിന്റെ ജുബി ലേറിയൻമാരെയും , അംഗത്വത്തിന്റെ ജുബിലിയേറിൻമാരെയും , അംഗങ്ങൾക്കിടയിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായർക്കും , SSLC +2 പരീഷകളിൽ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ജെസ്സി ജോയ് , സിസിലി ഫ്രാൻസീസ്, പി.വി. ജോഷി, കെ.എ. ജോൺസൺ, എ .ഡി. ഫ്രാൻസീസ്, തോമസ് വാഴപ്പിള്ളി, സി. മഹിമ. സി.എസ്.സി, എ.പി. ജോൺസൺ,പ്രിൻസൺ.സി. എഫ്. , വി.ഡി. ബാബു,എ.എൽ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.