കോഴിക്കോട് പേരാമ്പ്രയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വനിതാ സിവില്‍ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി വിവരം അറിയിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.